തുർക്കി-സിറിയ ഭൂകമ്പം : 10 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന 17 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷിച്ച് രക്ഷാപ്രവർത്തന സംഘം

Turkey-Syria earthquake: Watch miraculous rescue of 17-year-old girl from rubble after 248 hours

തുർക്കി-സിറിയ ഭൂകമ്പത്തിൽ തെക്കൻ സെൻട്രൽ പ്രവിശ്യയായ കഹ്‌റാമൻമാരസിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 17 വയസ്സുകാരിയെ രക്ഷാപ്രവർത്തന സംഘം അത്ഭുതകരമായി രക്ഷപ്പെടുത്തി.

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നഗരങ്ങൾ മുഴുവൻ തകർന്നതിന് ശേഷം 248 മണിക്കൂറിന് ശേഷമാണ് അലീന ഓൾമെസ് എന്ന 17 വയസ്സുകാരിയെ രക്ഷിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന അവൾ കണ്ണുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൽക്കരി ഖനിത്തൊഴിലാളി അലി പറഞ്ഞു. പെൺകുട്ടിയുടെ അമ്മാവൻ കണ്ണീരോടെ രക്ഷാപ്രവർത്തകരെ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചു: “ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ലെന്നും നന്ദിയുണ്ടെന്നും പറഞ്ഞു.

ഭൂകമ്പത്തിൽ തെക്കുകിഴക്കൻ തുർക്കിയിലും സിറിയയുടെ ചില ഭാഗങ്ങളിലുമായി ഏകദേശം 41,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!