ഉച്ചയ്ക്ക് പുറപ്പെടേണ്ട ദുബായ് – കൊച്ചി എയർ ഇന്ത്യ വിമാനം വൈകുമെന്ന് മുന്നറിയിപ്പ്.
ഇന്ന് ഫെബ്രുവരി 17 ന് ദുബായിൽ നിന്നും കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.45 പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (AI 934) ഇന്ന് വൈകുന്നേരം 6.30 നേ പുറപ്പെടുകയുള്ളൂ എന്ന് എയർ ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു. അതുകൊണ്ട് ദുബായ് ടെർമിനൽ 1 ൽ യാത്രക്കാർ റിപ്പോർട്ട് ചെയ്യേണ്ട സമയം ഉച്ചയ്ക്ക് ശേഷം 3.20 ന് ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.