ഇന്ന് വെള്ളിയാഴ്ച പുലർച്ചെ അജ്മാനിലെ എണ്ണ ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. പുലർച്ചെ 3.30 ന് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായതായും ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിംഗ് പ്രസ്, വെയർഹൗസുകൾ, നിരവധി കാറുകൾ എന്നിവ കത്തിനശിച്ചതായും അജ്മാൻ പോലീസ് അറിയിച്ചു.
ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സപ്പോർട്ട് ടീമുകളും സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങളിൽ കുറഞ്ഞത് ഒരു ഡസൻ കാറുകളെങ്കിലും ഉണ്ടാകും. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
السيطرة على حادث حريق متطور في صناعية عجمان pic.twitter.com/4BTS5X45Z2
— ajmanpoliceghq (@ajmanpoliceghq) February 17, 2023