ഒമാനിൽ ഇന്ന് വെള്ളിയാഴ്ച 53 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് നാല് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഖബ ഖന്തബിൽ നിന്ന് അൽ ബുസ്താൻ-വാദി അൽ കബീർ റോഡിലേക്കുള്ള എക്സിറ്റിലാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അധികൃതർ സ്ഥലം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്.ബസ് മറിഞ്ഞതിന് പിന്നിലെ കാരണങ്ങൾ അറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്.
അപകടങ്ങൾ തടയാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.