2023 ഫെബ്രുവരി 19 ഞായറാഴ്‌ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്‌പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് കാരണം ചില റോഡുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുമെന്ന് ദുബായുടെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ദുബായ് സ്‌പോർട്‌സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ദുബായ് എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവയാണ് അടച്ചിടൽ ബാധിക്കപ്പെടുന്ന റോഡുകൾ.
സൈക്കിൾ യാത്രക്കാർ കടന്നുപോകുന്നതിനാൽ റേസ് റൂട്ടിലെ പ്രധാന ‘സിഗ്നൽ നിയന്ത്രിത കവലകളും’ റൗണ്ട് എബൗട്ടുകളും താൽക്കാലികമായി അടച്ചിടുമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകുന്നു. അവസാന മത്സരാർത്ഥി കടന്നുപോകുമ്പോൾ, റോഡുകൾ വീണ്ടും തുറക്കും.
Get ready for a thrilling experience as The Spinneys Dubai 92 Cycle Challenge speeds through the city on Sunday, February 19, 2023 (6:00-10:30 am). To ensure a smooth race day, avoid affected roads. Make sure to plan ahead & set off early to reach your destination with ease!
— RTA (@rta_dubai) February 17, 2023