28-ാമത് ദേശീയ ഗൾഫുഡ് പ്രദർശനത്തിന് ഇന്ന് ദുബായിൽ തുടക്കമാകും

The 28th National Gulf Food Exhibition will begin today in Dubai

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് ഇന്ന് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ 24 വരെ നീണ്ട് നിൽക്കും. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. 125 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനത്തിൽ ആയിരത്തഞ്ഞൂറോളം പുതിയ പ്രദർശകർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!