1000 ലിറ്റർ മദ്യം എലി കുടിച്ചു !!!

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി കകന്റോൺമെന്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടി സ്റ്റോ​ർ​ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1000 ലി​റ്റ​ർ മദ്യം എലി കുടിച്ചു തീർത്തെന്നു പോലീസ്. ഒ​രു തെ​രു​വു​നാ​യ ച​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​തി​നെ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി സ്റ്റോ​ർ​ഹൗ​സ് തു​റ​ന്ന​പ്പോ​ഴാ​ണ് പി​ടി​ച്ചെ​ടു​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​പ്പാ​ട്ട​ക​ൾ കാ​ലി​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ശാ​ല​ക​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത പ്രാ​ദേ​ശി​ക മ​ദ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കാണാതായത്. ഇ​തോ​ടെ പോ​ലീ​സു​കാ​ർ എ​ലി​ക​ൾ​ക്കു മേ​ൽ പ​ഴി​ ചാർത്തി.

മ​ദ്യം എ​ലി കു​ടി​ച്ചു തീ​ർ​ത്ത​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട​താ​ണോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്പി അ​ഭി​ന​ന്ദ​ൻ സിം​ഗ് അ​റി​യി​ച്ചു. മ​ദ്യ​പ്പെ​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത് എ​ലി​യെ​യും ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

നേ​ര​ത്തെ, മ​ദ്യ​നി​രോ​ധ​ന​മു​ള്ള സം​സ്ഥാ​ന​മാ​യ ബി​ഹാ​റി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 9 ല​ക്ഷം ലി​റ്റ​ർ മ​ദ്യം കാ​ണാ​താ​യ​തി​ന് എ​ലി​ക​ളെ പ​ഴി​ച്ചി​രു​ന്നു. കൂ​ടാ​തെ, ജാ​ർ​ഖ​ണ്ഡി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ കാ​ണാ​താ​യ​തി​ന്‍റെ​യും ആ​സാ​മി​ൽ ക​റ​ൻ​സി​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം പോ​ലീ​സ് എ​ലി​ക​ളു​ടെ ചു​മ​ലി​ൽ ചാ​ർ​ത്തി. 12 ല​ക്ഷം രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ് ആ​സാ​മി​ലെ എ​ടി​എ​മ്മി​ൽ എ​ലി ക​ര​ണ്ട​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!