ഡൽഹി വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ചിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ചത്ത പല്ലിയെ ലഭിച്ചതായി പരാതി. ബംഗളുരു സ്വദേശിയായ യാത്രക്കാരനാണ് പരത്തിയ നൽകിയിരിക്കുന്നത്. പല്ലിയെ കണ്ട് ഛർദിക്കാൻ ആരംഭിച്ച ഇയാളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
പല്ലിയെ കിട്ടിയ ഉടൻ യാത്രക്കാരൻ ഇത് സംബന്ധിച്ചു ടെർമിനൽ മാനേജരോട് പരാതിപ്പെട്ടെങ്കിലും ഭക്ഷണം നശിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഇതു സംബന്ധിച്ച് എയർപോർട്ട് ഹെൽപ് ഡെസ്കിൽ യാത്രക്കാരൻ പരാതി നൽകിയിരുന്നെങ്കിലും ഇതേവരെ നടപടിയൊന്നുമുണ്ടായില്ല.
ചത്ത പല്ലി ഉൾപ്പെട്ട ഭക്ഷണം വിതരണം ചെയ്ത പ്രീമിയം ലോഞ്ച് സ്വകാര്യ വസ്തുവാണെന്നും ഇത് എയർപോർട്ട് ഓപ്പറേറ്ററുടെ കീഴിൽ വരില്ലെന്നുമാണ് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പ്രതികരണം.
ചത്ത പല്ലിയെ കിട്ടിയ ഭക്ഷണം പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാൽ ഭക്ഷണം വിതരണം ചെയ്തവർക്കെതിരേ നടപടിയുണ്ടാകുമെന്നും ഐജിഐഎ ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു.