ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗം കണ്ട കണ്ണുതള്ളി ഇരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ. തെലുങ്ക് കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു നായകനായ സിംഗം 123 എന്ന ചിത്രത്തിലെ രംഗമാണ് നെറ്റ്ഫ്ലിക്സ് ഇൻഡൊനീഷ്യയെ ഞെട്ടിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്ന ഈ ചിത്രം കണ്ടുനോക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയോട് അഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ ഈ രംഗങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെടിയുണ്ടകളില്‍ നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നു. ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.