Search
Close this search box.

തുർക്കിയിൽ വീണ്ടും ഭൂകമ്പം : 3 പേർ മരിച്ചു, 200 ലധികം പേർക്ക് പരിക്കേറ്റു.

Another earthquake in Turkey- 3 dead, more than 200 injured.

തുർക്കിയിൽ വീണ്ടും ഭൂകമ്പം. ഇന്നലെ തിങ്കളാഴ്‌ച റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രണ്ടാഴ്‌ച മുമ്പ് പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട വൻ ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി നിരവധി കെട്ടിടങ്ങൾ തകർന്നിരുന്നു.

അങ്കാറ നഗരത്തിനടുത്താണ് രണ്ടാമത്തെ വന്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ഇതിനിടയിൽ നിരവധിപേർ കുടുങ്ങിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുർക്കി പ്രഖ്യാപിച്ചതും ഇതിനെ തുടർന്ന്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ദൗത്യ സംഘങ്ങളെ പിൻവലിച്ചതും. ഇതിനിടയിലാണ് തുർക്കിയിൽ വീണ്ടുമൊരു ഭൂചലനം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts