ഒമാനിലേക്കുള്ള യാത്രാആവശ്യം വർദ്ധിച്ചുവരുന്നതിനാൽ ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( SRTA) ഇന്ന് ചൊവ്വാഴ്ച ഒമാനിലേക്കുള്ള ഇന്റർസിറ്റി ബസ് റൂട്ടിൽ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു.
ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് ഒമാനിലെ സൊഹാറിലേക്കും പിന്നീട് തലസ്ഥാനമായ മസ്‌കറ്റിലേക്കും പോകുന്ന റൂട്ട് നമ്പർ 203 ഇനി മുതൽ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഉൾക്കൊള്ളുന്നതിനായി ദിവസേന മൂന്ന് ട്രിപ്പുകൾ നടത്തും. സൊഹാറിൽ നിന്ന് ഷാർജയിലേക്ക് രണ്ട് ദിവസേന ബസ് സർവീസുകളും മസ്‌കറ്റിൽ നിന്ന് ഷാർജയിലേക്ക് ഒരു ദിവസവും സർവീസുകൾ ഉണ്ടാകും.
രാവിലെ 6.30, വൈകുന്നേരം 3.30, രാത്രി 8.30 എന്നിങ്ങനെയാണ് ഷാർജയിൽ നിന്ന് മസ്കറ്റിലേക്കുള്ള ബസുകളുടെ സമയക്രമങ്ങൾ.
സോഹാറിൽ നിന്ന് ഷാർജയിലേക്ക്: രാവിലെ 7, ഉച്ചയ്ക്ക് 1.30എന്നിങ്ങനെയുമാണ്. മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള ബസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് യാത്ര ആരംഭിക്കും.
പുതിയ സമയക്രമം യാത്രക്കാർക്ക് കൂടുതൽ വഴക്കം നൽകുകയും സുഗമമായ മൊബിലിറ്റിക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട്, ഔദ്യോഗിക ചാനലുകൾ വഴി പുതുക്കിയ സമയം പരിശോധിക്കാനും യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.






