ദുബായിൽ ഒറ്റ ദിവസം കൊണ്ട് 2 മില്യൺ യാത്രക്കാർ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ചതായി പുതിയ കണക്കുകൾ.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ട്വീറ്റിൽ, “ലോകത്തിലെ ഏറ്റവും മികച്ച ബഹുജന ഗതാഗത സേവനങ്ങൾ വിതരണം ചെയ്തതിന്” നഗരത്തിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നന്ദിയും പറഞ്ഞു. 2026-ഓടെ ആരംഭിക്കുന്ന എയർ ടാക്‌സി സർവീസ് ഈ ശ്രദ്ധേയമായ വിജയഗാഥയിലെ ഒരു പുതിയ അധ്യായമായിരിക്കും,” ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ദുബായിലെ പുതിയ എയർ ടാക്സി സ്റ്റേഷനുകളുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മാസം ആദ്യം അറിയിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ എയർ ടാക്‌സികൾ സർവീസ് ആരംഭിക്കുമെന്നും സൂചിപ്പിച്ചു.