ദുബായിൽ ഇവന്റ് ടിക്കറ്റുകൾക്ക് 10 ദിർഹം വരെ ഫീസ് ഒഴിവാക്കി : ഉത്തരവ് പുറപ്പെടുവിച്ച് ഷെയ്ഖ് മുഹമ്മദ്

Dubai Amends Decree on E-licensing and E-ticketing System for Events

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഇവന്റുകളുടെ ടിക്കറ്റ് വിൽപ്പനയുടെ 10 ശതമാനം ദുബായ് ഇനി മുതൽ ശേഖരിക്കില്ല.

ദുബായിലെ ഇവന്റുകൾക്കായി ഇ-ലൈസൻസിംഗ്, ഇ-ടിക്കറ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട 2013 ലെ ഡിക്രി നമ്പർ 25 ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് എമിറേറ്റ് ഭരണാധികാരി 2023 ലെ ഡിക്രി നമ്പർ (5) പുറത്തിറക്കികൊണ്ടാണ് ഇക്കാര്യം ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പുതിയ ഡിക്രിയിലെ വ്യവസ്ഥകൾ പ്രകാരം, ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം വിൽക്കുന്ന ടിക്കറ്റിന്റെ യഥാർത്ഥ അല്ലെങ്കിൽ എസ്റ്റിമേറ്റ് മൂല്യത്തിന്റെ 10% അല്ലെങ്കിൽ ഒരു അതിഥിക്ക് 10 ദിർഹം വരെ, മുൻ ഡിക്രിയിൽ പറഞ്ഞിരിക്കുന്നതുപോലെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇ-പെർമിറ്റ്, ഇ-ടിക്കറ്റിംഗ് സംവിധാനത്തിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷന്റെ ഫീസ് ഈടാക്കുന്നത് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!