17 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള പുതിയ പാർക്ക് ഷാർജയിൽ തുറന്നു

A new park the size of 17 football fields has opened in Sharjah

ഷാർജയിൽ 17 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള പുതിയ പാർക്ക് തുറന്നു.

70,085 ചതുരശ്ര മീറ്റർ (7.085 ഹെക്ടർ അല്ലെങ്കിൽ ഏകദേശം 17.3 ഏക്കർ) വിസ്തൃതിയുള്ള അൽ ഖറായിൻ പാർക്ക് മുനിസിപ്പൽ കൗൺസിലും ഷാർജ സിറ്റി മുനിസിപ്പാലിറ്റിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഈ പാർക്ക് 17-ലധികം ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമാണ്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പുതിയ പാർക്ക് നിർമ്മിച്ചത്.

പുതിയ പാർക്ക് എമിറേറ്റിലെ ഗ്രീൻ ബെൽറ്റിനെ ശക്തിപ്പെടുത്തുകയും ഓരോ അയൽപക്കത്തിനും ഒരു പാർക്ക് നൽകിക്കൊണ്ട് കുടുംബങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള സേവന സൗകര്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലേം അലി അൽ മുഹൈരി, മുവൈലെ സബർബ് കൗൺസിൽ ചെയർമാൻ ഖാലിദ് അബ്ദുല്ല അൽ റബൂയി, അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് അൽ ഷംസി, മറ്റ് ഷാർജ കൗൺസിൽ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഒരു ഫുട്ബോൾ മൈതാനം,കുട്ടികളുടെ കളിസ്ഥലം,വൈകല്യമുള്ള കുട്ടികൾക്കുള്ള കളിസ്ഥലം, തടികൊണ്ടുള്ള ബെഞ്ചുകൾ, ടോയ്‌ലറ്റുകൾ എന്നിവയും പാർക്കിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!