ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ട് അബുദാബിയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ സുഖം പ്രാപിച്ചു വരുന്നു.
സിറിയയിലെ ഭൂകമ്പത്തെ അതിജീവിച്ചവരെ അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ തിരയുന്നതിനിടെ, 40 കാരനായ മാൻഹൽ തറാഫ് തന്റെ ഭാര്യയെയും വയസ്സുള്ള മകളെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തിരുന്നു.
ചികിത്സയ്‌ക്കായി മറ്റ് ഒമ്പത് പേർക്കൊപ്പം അവരേയും യുഎഇയിൽ എത്തിച്ചിരുന്നു, അടുത്ത ആഴ്‌ചയോടെ ഡിസ്‌ചാർജ് ചെയ്യാൻ കഴിയുന്നത്ര സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
മുതിർന്ന അഞ്ച് രോഗികളെ എസ്എസ്എംസിയിലേക്ക് കൊണ്ടുപോയി, ഒമ്പത്, 10, 12, 14, 16 വയസ്സുള്ള അഞ്ച് കുട്ടികളെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയിൽ കഴിയുന്ന കുട്ടികളെ യുഎഇ നേതാവും രാജകുടുംബാംഗവും അടുത്തിടെ സന്ദർശിച്ചിരുന്നു. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ആശുപത്രി കിടക്കകളിൽ കിടക്കുന്ന കുട്ടികളെ കാണാൻ എത്തിയിരുന്നു. ഏകദേശം 40 മണിക്കൂറോളം കുടുങ്ങിക്കിടന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ഒമ്പത് വയസ്സുകാരനാണ് അദ്ദേഹം കണ്ടുമുട്ടിയ കുട്ടികളിൽ ഒരാൾ. അബുദാബിയിലെ ഡോക്ടർമാർക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.