Search
Close this search box.

മദ്യലഹരിയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ ഡൽഹി പോലീസിന്റെ കൈമാറി.

An Indian student who urinated on a fellow passenger on an American Airlines flight while under the influence of alcohol was handed over to the Delhi Police.

വിമാനത്തില്‍ സഞ്ചരിച്ച വിദ്യാർത്ഥി ഉറങ്ങുന്നതിനിടെ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു. മദ്യലഹരിയിലാണ് സംഭവം ഉണ്ടായത്. 21-കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ആര്യ വോറയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ A.A 292 വിമാനത്തില്‍ വെച്ച് സഹയാത്രികനു മേല്‍ മൂത്രമൊഴിച്ചത്.

യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തില്‍ മൂത്രമൊഴിച്ചപ്പോൾ സമീപത്തുള്ളയാളുടെ ദേഹത്താവുകയായിരുന്നു. ഇതോടെ യാത്രക്കാരൻ വിവരം അധികൃതരെ അറിയിച്ചു. യു.എസ് സര്‍വകലാശാലയിലെ ഇന്ത്യൻ വിദ്യാര്‍ഥിയാണ് മൂത്രമൊഴിച്ചത്. വിദ്യാര്‍ഥി ക്ഷമാപണം നടത്തിയതിനാല്‍, അയാളുടെ അഭ്യര്‍ഥന മാനിച്ച് പോലീസില്‍ അറിയിക്കുന്നില്ലെന്ന് സഹയാത്രികന്‍ പറഞ്ഞു. എന്നാല്‍ വിമാനം അധികൃതര്‍ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിക്കുകയും ചെയ്തു.തുടര്‍ന്ന് വിദ്യാര്‍ഥിയെ ഡല്‍ഹി പോലീസിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts