ഷാർജ: തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ ഷാർജയിൽ അന്തരിച്ചു. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്റിന്റെ മരണം. ഇതു കഴിഞ്ഞ് കൃത്യം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിൻസന്റ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇരുവരും ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരിച്ചത്. കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിൻസന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരൻ ദേവസ്സി റപ്പായി–ബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായ ഡെയ്സി വിൻസന്റ്. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും.
സമാനമായ സംഭവം കഴിഞ്ഞ ദിവസവും നടന്നിരുന്നു.