Search
Close this search box.

യുഎഇയിൽ തുല്യ ദൈർഘ്യമുള്ള പകലും രാത്രിയും : ദിവസങ്ങൾ വെളിപ്പെടുത്തി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി

യുഎഇയും അറേബ്യൻ പെനിൻസുലയുടെ മധ്യഭാഗവും, പ്രത്യേകിച്ച് സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ, ഈ വർഷം വസന്തകാലത്ത് മാർച്ച് 14-16 വരെയും ശരത്കാല സീസണിൽ സെപ്റ്റംബർ 26 മുതൽ 28 വരെയും തുല്യമായ പകലിനും രാത്രിയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു.

മെഡിറ്ററേനിയൻ, യൂറോപ്യൻ രാജ്യങ്ങളിൽ, തുല്യ പകലും രാത്രയും വസന്തകാലത്ത് മാർച്ച് 16 മുതൽ 18 വരെയും ശരത്കാല സീസണിൽ സെപ്റ്റംബർ 25 മുതൽ 27 വരെയും ആയിരിക്കും.

ഇതിനർത്ഥം പകലുകൾക്കും രാത്രികൾക്കും തുല്യ ദൈർഘ്യമുണ്ടാകുമെന്നും അതായത് സൂര്യോദയവും സൂര്യാസ്തമയവും എല്ലാ ദിവസവും ഏതാണ്ട് ഒരേ സമയത്തായിരിക്കുമെന്നാണ് എന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി പ്രസിഡന്റ് ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts