ജെനിൻ ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ യുഎഇ അപലപിച്ചു. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ഇസ്രായേൽ അധികാരികളോട് ആക്രമണം നിർത്താനും മേഖലയിലെ പിരിമുറുക്കവും അസ്ഥിരതയും വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം അടിവരയിട്ട് വ്യക്തമാക്കി. കൂടാതെ 1967-ലെ കിഴക്കൻ ജറുസലേമുമായുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ഭീഷണിയുയർത്തുന്ന നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.