യുഎഇ ഫത്വ കൗൺസിൽ ഈ വർഷത്തെ സകാത്ത് അൽ-ഫിത്തറിന്റെ (Eid Al Fitr charity) ഏകീകൃത മൂല്യം 25 ദിർഹമായി ഇന്ന് വെള്ളിയാഴ്ച്ച നിശ്ചയിച്ചു.
പ്രായാധിക്യത്താലോ അസുഖത്താലോ നോമ്പനുഷ്ഠിക്കാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ഫിദ്‌യ (Fidyah) അല്ലെങ്കിൽ ഭക്ഷണമായോ പണമായോ നൽകേണ്ട തുക പ്രതിദിനം 15 ദിർഹമാണ്.
കഫ്ഫാറ (Kaffarah) അഥവാ റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ ലംഘനത്തിനുള്ള പ്രായശ്ചിത്തം അല്ലെങ്കിൽ കഴിവുള്ളവരും എന്നാൽ മനഃപൂർവം നോമ്പ് മുറിക്കുന്നവവർക്കും , കൗൺസിൽ പ്രതിദിനം 900 ദിർഹം ആയി നിശ്ചയിച്ചിരിക്കുന്നു, ഇത് 60 പാവപ്പെട്ട ആളുകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ മൂല്യത്തിന് തുല്യമാണ്.