യുഎഇയിൽ ഈ മാസം ശീതകാലം ഔദ്യോഗികമായി അവസാനിക്കുകയാണ് – പക്ഷേ, ഇപ്പോൾ താപനില 30 ഡിഗ്രിയിൽ എത്തിയിട്ടുണ്ടെങ്കിലും, ഇത് ഇതുവരെ വേനൽക്കാലമായിട്ടില്ലെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇപ്പോൾ തണുപ്പിനും ചൂടിനും ഇടയിലാണ്, അതായത് വസന്തകാലമാണ്. ഈ കാലാവസ്ഥാ പരിവർത്തന സമയത്ത്, മഴ പ്രതീക്ഷിക്കാം.
ഇന്നലെ ചൊവ്വാഴ്ച രാജ്യത്ത് മേഘാവൃതമായ ആകാശവും മഴയും അനുഭവപ്പെട്ടു, ദുബായിലെയും ഷാർജയിലെയും ചില ഭാഗങ്ങളിൽ ആലിപ്പഴം പെയ്തു. “താപനിലയിൽ വലിയ വ്യത്യാസങ്ങൾ സംഭവിക്കുന്നു. ഞങ്ങൾ കൃത്യമായി ശീതകാലത്തിനും വേനൽക്കാലത്തിനും ഇടയിലാണ് നിൽക്കുന്നത്, അതുകൊണ്ടാണ് ഈ ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത്,” നാഷണൽ സെന്റർ ഓഫ്മെ റ്റീരിയോളജിയിലെ കാലാവസ്ഥാ പ്രവചനക്കാരിയായ എസ്രാ അൽ അൻക്ബി പറയുന്നു.
റമദാനിന്റെ ആദ്യ ദിവസങ്ങളിൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് അൽ അൻക്ബി പറഞ്ഞു. റമദാനിലെ മിക്ക ദിവസങ്ങളിലും ആദ്യ പകുതിയിൽ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ സൗമ്യമായിരിക്കും, രണ്ടാം പകുതിയിൽ താപനില ഉയർന്നേക്കാം.
“മാർച്ച് 26 ന് ഞങ്ങൾ കുറച്ച് മഴ പ്രതീക്ഷിക്കുന്നു, മാർച്ച് 28 വരെ മഴ തുടരും. ഇത് പടിഞ്ഞാറ് നിന്ന് ആരംഭിക്കും. തുടർന്ന്, താപനിലയിൽ വർദ്ധനവ് ഞങ്ങൾ കാണും, ”അൽ അൻക്ബി കൂട്ടിച്ചേർത്തു.