Search
Close this search box.

ദുബായിൽ പൊന്നാനി നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്ത്താർ മീറ്റ് ജനബാഹുല്യം കൊണ്ടും സംഘാടന വൈദഗ്ധ്യം കൊണ്ടും ശ്രദ്ധേയമായി .

The Iftar meet organized by the Ponnani Residents' Association in Dubai was notable for its large turnout and organizational skills.

യുഎഇ യിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ മീറ്റ് ദുബൈ ഖിസൈസിലെ ക്രസന്റ്‌ സ്കൂളിൽ സംഘടിപ്പിച്ചു. 2023 മാർച്ച് 25 നാണ് ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂളിൽ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചത്.

‘നക്ഷത്ര വിഭവ’ ങ്ങളുടെ സമൃദ്ധി കൊണ്ടല്ല എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിലാണ് ഇഫ്ത്താർ വിരുന്നിന്റെ മഹത്വമെന്ന് വിളംബരം ചെയ്യുന്നതായി അത്. ക്രസന്റ് സ്കൂൾ അങ്കണത്തിലേക്ക് വൈകുന്നെരം അഞ്ചുമുതൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനാവലിയുടെ ഒരൊഴുക്കായിരുന്നു . ഇങ്ങനെ ആയിരക്കണക്കിനാളുകൾ വന്നണഞ്ഞിട്ടും എല്ലാവരെയും ഒരു പരാതിക്കിടമില്ലാതെ സ്വീകരിക്കാനും സത്കരിക്കാനും കഴിഞ്ഞ സംഘാടക മികവ് അഭിനന്ദനങ്ങൾക്ക് പാത്രമായി. ചരിത്രപരമായും സാംസ്‌കാരിക പരമായും ഏറെ കേൾവികേട്ട പൊന്നാനി ദേശത്തിന് ദുബായ് സമ്മാനിച്ച മറ്റൊരു പെരുമയായിരുന്നു ഈ ഇഫ്ത്താർ സംഗമം.

കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായ സൗകര്യങ്ങളായിരുന്നു സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയിരുന്നത്‌‌. ഗായകൻ അൻസാർ, നവ മാധ്യമരംഗത്തെ പ്രമുഖ വ്ലോഗർമാരായ അസ്‌ഹർ,ആദം ക്ലിനിക്‌ മാനേജിംഗ്‌ ഡയരക്ടർ ഡോ. സലീൽ , നെല്ലറ ശംസുദ്ധീൻ, തെൽഹത്ത്‌ ഫോറം ഗ്രൂപ്പ്‌, റിയൽകോഫി എം ഡി അബ്ദുൽ സത്താർ‌ കൂടാതെ യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ഇഫ്താറിൽ അതിഥികളായെത്തി.

42 വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുന്ന VV അബ്ദുൽ മജീദിനുള്ള ഉപഹാരം ഇഫ്താർ വേദിയിൽ വെച്ച്‌ ഫൈസൽ ബിൻ ജമാൽ അൽ കഅബി നൽകി. യാക്കൂബ്‌ ഹസ്സൻ, ഫാറൂഖ്‌ KV, ശംസുദ്ധീൻ, അബ്ദുൽ ഗഫൂർ, അത്തീഖ്‌ റഹ്മാൻ, റിയാസ്‌ കിൽട്ടൺ, ഹാഫിസലി, ഫിറോസ്‌ ഖാൻ, സാബിർ,യൂനുസ്‌, സൈഫു, ഫൈസി, അഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രവാസ ലോകത്ത്‌ 49 വർഷം പാരമ്പര്യമുള്ള പൊന്നാനി വെൽഫെയർ കമ്മിറ്റി ഏതാണ്ട്‌ കാൽ നൂറ്റാണ്ടിലധികമായി നാട്ടുകാർക്കായി ഈ ഇഫ്താർ സംഘടിപ്പിപ്പിക്കുന്നുണ്ട്. പൊന്നാനിയിലെ കുടുംബങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്ന വിഭവങ്ങള്‍ ഉള്‍പ്പടെയാണ് നോമ്പ് തുറക്കായി വിളമ്പുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇഫ്താറിന്‌. മുൻ വർഷങ്ങളിലെ പോലെ കിൽട്ടൻസ് ഗ്രുപ്പിന്റെ സഹകരണത്തോടെയാണ് ഇത്തവണയും ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts