Search
Close this search box.

തൊട്ടടുത്തെത്തി എയര്‍ ഇന്ത്യയും നേപ്പാള്‍ എയര്‍ലൈന്‍സും; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്.

Close behind are Air India and Nepal Airlines- The collision was narrowly avoided.

എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസ് വിമാനവും പറക്കലിനിടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇരുവിമാനങ്ങളും അപകടകരമാം വിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. നേപ്പാളിൽ വെച്ചാണ് സംഭവം. വിമാനങ്ങൾക്ക് കൃത്യമായി നിർദേശം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മാർച്ച് 24നായിരുന്നു സംഭവം. ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനവുമാണ് പരസ്പരം അടുത്തെത്തിയത്. കാഠ്ണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിൽ പറക്കുമ്പോൾ 15,000 അടി ഉയരത്തിൽ നേപ്പാൾ എയർലൈൻസിന്‍റെ വിമാനവും പറക്കുന്നുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts