വിമാനത്തിനുള്ളിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുടെ വാർത്തകൾ ഇപ്പോൾ അടുത്തിടെ ഏറിവരികയാണ്. ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഇപ്പോൾ പുതിയ പ്രശ്നമുണ്ടാക്കിയിരിക്കുന്നത്.
മദ്യപിച്ച യാത്രക്കാരൻ ബാത്ത്റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ബാത്ത്റൂമിനരികിലെത്തിയപ്പോഴേക്കും ഛർദ്ദിക്കുകയും മലമൂത്രവിസർജ്ജനം നടത്തുകയും ചെയ്യുകയായിരുന്നു. യാത്രക്കാരൻ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് എയർലൈൻ ജീവനക്കാർക്ക് ഇയാളുടെ മാലിന്യം വൃത്തിയാക്കേണ്ടി വന്നു. സംഭവം സംയമനത്തോടെ കൈകാര്യം ചെയ്ത ജോലിക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ഒരു സഹയാത്രികൻ കാണിച്ച അപമര്യാദയ്ക്ക് വിമാനത്തിലെ ജീവനക്കാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും “അസാധാരണമായി” ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ സംഭവത്തെകുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.
എന്നാൽ യാത്രക്കാരന്റെ പേരോ മറ്റു വിവരങ്ങളോ, ഇയാൾക്കെതിരെ നടപടിയെടുത്തോ എന്നകാര്യമൊന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Indigo 6E 762 : Guwahati to Delhi.Intoxicated passenger vomited on the aisle and defecated all around the toilet.Leading lady Shewta cleaned up all the mess and all the girls managed the situation exceptionally well.Salute girl power🙏#Indigo #girlpower #DGCA pic.twitter.com/iNelQs48Tc
— Bhaskar Dev Konwar @BD (@bdkonwar) March 26, 2023