Search
Close this search box.

യുഎഇയിലെ നാഫീസ് അവാർഡ് ദാന ചടങ്ങിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമൊപ്പം എം. എ യൂസഫലിയും.

along with the president and vice president at the Nafees award ceremony in UAE. and M.A Yousafali.

സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട നാഫീസ് പ്രോഗ്രാമിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലിയും പങ്കെടുത്തു.

ഒരു വർഷം മുൻപ് ആരംഭിച്ച നാഫീസ് പ്രോഗ്രാം എന്ന ഗവൺമെന്റ് പദ്ധതിയിൽ ( സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ യുഎഇ സ്വദേശികൾക്ക് തൊഴിൽ കൊടുക്കുന്ന പദ്ധതി ) മികവ് കാണിച്ച സ്ഥാപനങ്ങളെ ആദരിക്കുന്നതിനും അബുദാബിയിൽ നടന്ന ഒത്തു ചേരലിൽ എം. എ യൂസഫലി രാജ്യത്തിൻറെ പ്രശംസാപാത്രമായി

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും നഫീസ് അവാർഡിന് മേൽനോട്ടം വഹിക്കുന്ന എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്നസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് അവാർഡ് ഉദ്ഘാടനം ചെയ്തത്.

യുഎഇ സ്വദേശികളെ നിയമിക്കുന്നതിൽ മികവ് പുലർത്തുകയും സ്വദേശി നിയമനത്തിൽ പോസിറ്റീവ് മത്സരം വളർത്തുകയും ചെയ്യുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ അംഗീകരിക്കുകയാണ് അവാർഡ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ മികച്ച സ്വദേശികൾ അംഗീകരിക്കുക എന്നതും ഈ അവാർഡ് ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts