ഷെയ്ഖ് മൻസൂറിനെക്കൂടി യുഎഇയുടെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചു : ഷെയ്ഖ് ഖാലിദ് അബുദാബി കിരീടാവകാശിയാകും.

UAE President names Sheikh Khalid Crown Prince of Abu Dhabi, Sheikh Mansour as Vice President

യു എ ഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന സ്ഥാനം അലങ്കരിച്ചിരുന്ന ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ ഇന്ന് മുതൽ യുഎഇയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി തുടരും. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ് ഷെയ്ഖ് മൻസൂർ.

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബി കിരീടാവകാശിയായി നിയമിച്ചുകൊണ്ടും യുഎഇ പ്രസിഡന്റ് ഉത്തരവിറക്കി. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.

ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായി നിയമിച്ചുകൊണ്ടും യുഎഇ പ്രസിഡന്റ് ഉത്തരവ്‌ പുറപ്പെടുവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!