റഷ്യയിലെ മോസ്കോ ആസ്ഥാനമായുള്ള അബുദാബിയിലെ എം ടി എസ് ( MTS ) ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതായി യുഎഇ സെൻട്രൽ ബാങ്ക് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു. ആറ് മാസത്തിനകം പ്രവർത്തനം അവസാനിപ്പിക്കാനും ശാഖ അടച്ചുപൂട്ടാനും ബാങ്കിനോട് ഉത്തരവിട്ടതായി പ്രസ്താവനയിൽ പറയുന്നു.
“എംടിഎസ് ബാങ്കുമായി ബന്ധപ്പെട്ട ഉപരോധ സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ” യുഎഇ സെൻട്രൽ ബാങ്ക് പറഞ്ഞു. മുൻകൂർ ബാധ്യതകൾ തീർക്കുന്നതൊഴികെ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ബ്രാഞ്ചിനെ വിലക്കുമെന്നും സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് സംവിധാനങ്ങൾ ബാങ്കിന്റെ ഉപയോഗ ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.