ദുബായിലെ മെഡിക്കൽ ഫിറ്റ്നസ് പ്രൊവൈഡറായ സ്മാർട്ട് സലേം, തങ്ങളുടെ ആദ്യത്തെ സമർപ്പിത വിസ മെഡിക്കൽ ഫിറ്റ്നസ് സെന്റർ ദുബായ് നോളജ് പാർക്കിൽ തുറന്നു.
ദുബായിലെ ഏറ്റവും വേഗമേറിയ മെഡിക്കൽ ഫിറ്റ്നസ് ഫലങ്ങൾ ഉൾപ്പെടെയുള്ള വിസ പ്രോസസ്സിംഗ് സേവനങ്ങൾ ഇവിടെ നൽകും. 30 മിനിറ്റിനുള്ളിൽ മെഡിക്കൽ ഫിറ്റ്നസ് ഫലങ്ങൾ നൽകാനാകുമെന്നാണ് സെന്റർ അവകാശപ്പെടുന്നത്.
ഈ മെഡിക്കൽ ഫിറ്റ്നസ് – വിസ പ്രോസസ്സിംഗ് സെന്ററിൽ അഞ്ച് സ്വകാര്യ രക്ത ശേഖരണ മുറികൾ, രണ്ട് എക്സ്-റേ മുറികൾ, അത്യാധുനിക ഓൺ-സൈറ്റ് ലബോറട്ടറി, ആറ് സ്മാർട്ട് ചെക്ക്-ഇൻ കിയോസ്കുകൾ എന്നിവയുണ്ട്. 8,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ സൗകര്യത്തിന് പ്രതിദിനം 500 ഉപഭോക്താക്കൾക്ക് സേവനം നൽകാനുള്ള ശേഷിയുണ്ട്.






