ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണത്തിൽ ഹ​സ്സ അ​ൽ മ​ൻ​സൂ​രി​ ഭൂ​മി​യിൽ നിന്ന് നേ​തൃ​ത്വം നൽകും

ദു​ബായ്: യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ ഭൂ​മി​യി​ൽ നി​ന്ന്​ നേ​തൃ​ത്വം ന​ൽ​കാ​നു​ള്ള ചു​മ​ത​ല​ ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ യു.​എ.​ഇ പൗ​ര​നായ അ​ൽ മ​ൻ​സൂ​രി​ക്ക്​ ലഭിച്ചു. ആ​ദ്യ​മാ​യാ​ണ്​ ഒ​രു അ​റ​ബ്​ വം​ശ​ജ​ൻ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ ഭൂ​മി​യി​ലെ ‘പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ണ്ടാ​ക്​​ട്’ എ​ന്ന ചു​മ​ത​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള ചു​മ​ത​ല ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തിന് ലഭിക്കും.

നി​ല​വി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ള്ള സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക്​ സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി വ​രു​ന്ന​തും​ ഇ​ദ്ദേ​ഹ​മാ​ണ്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ടീ​മി​ന്​ മു​ഴു​വ​ൻ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന്​ പു​റ​മെ, നി​ർ​ണാ​യ​ക പ്ര​ശ്‌​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ദൗ​ത്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നുമുള്ള ചു​മ​ത​ല​യും അ​ൽ മ​ൻ​സൂ​രി​ക്ക് ഉണ്ടാകും. ഉ​ത്ത​ര​വാ​ദി​ത്തം ഏ​​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​​ലേ​ക്ക്​ ആ​ശ​യ വി​നി​മ​യം സു​ഗ​മ​മാ​യ രീ​തി​യി​ലാ​ക്കു​മെ​ന്നും അ​ൽ മ​ൻ​സൂ​രി വ്യക്തമാക്കി.

അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ക​ളു​ടെ​യും അ​റി​വി​ന്‍റെ​യും തെ​ളി​വാ​ണ് നി​യ​മ​നമെന്നും കൂ​ടു​ത​ൽ അ​റ​ബ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക്​ പ്ര​ചോ​ദ​ന​മേ​കു​ന്ന​തു​മാ​ണെ​ന്നും​ അ​ൽ മ​ൻ​സൂ​രി​യെ പ്ര​ശം​സി​ച്ച്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ സ​ലീം അ​ൽ മ​ർ​റി പ​റ​ഞ്ഞു. അ​ൽ നി​യാ​ദി​യു​മാ​യി ചേ​ർ​ന്ന്​ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ലം കാ​ത്തി​രി​ക്ക​യാ​ണെ​ന്നും ബ​ഹി​രാ​കാ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വും മൈ​ക്രോ ഗ്രാ​വി​റ്റി​യി​ലെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!