യുഎഇയിൽ ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും കോർപ്പറേറ്റ് ടാക്സിൽ നിന്നുള്ള ആശ്വാസം പ്രഖ്യാപിച്ച് ഗവൺമെന്റ്. പ്രതിവർഷം 3 മില്ല്യൺ ദിർഹമോ അതിൽ താഴെയോ മൊത്തവരുമാനമുള്ള ബിസിനസുകളെ ചെറുകിടസംരംഭങ്ങളായി കണക്ക് കൂട്ടികൊണ്ട് കോർപ്പറേറ്റ് ടാക്സിന്റെ ആശ്വാസം അവർക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
2021 ജൂൺ 1 മുതലാണ് പുതിയ കോർപ്പറേറ്റ് ടാക്സിന്റെ പരിധിയിൽ സ്ഥാപനങ്ങൾ എത്തുക. 3,75,000 ദിർഹം വാർഷിക അറ്റാദായം ഉള്ള കമ്പനികള്‍ മാത്രമാണ് 9 % ടാക്സ് കൊടുക്കാൻ വേണ്ടി കോർപ്പറേറ്റ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എന്നാൽ 2026 ഡിസംബർ 31 വരെ 3 മില്ല്യൺ ദിർഹത്തിന് താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് ഇതിന്റെ ചെറുകിടവ്യവസായം എന്ന രൂപത്തിലുള്ള ആശ്വാസം കിട്ടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ഈ ഇളവ് ബാധകമാകും.