ടാൻസാനിയ, ഗിനിയ എന്നീ രാജ്യങ്ങളിൽ മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒമാൻ ഏർപ്പെടുത്തിയ ആരോഗ്യ, യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകി.
ഒമാനിൽ എത്തുന്ന യാത്രക്കാർ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നാണ് വന്നതെങ്കിൽ യാത്ര ചെയ്ത് 21 ദിവസത്തിനുള്ളിൽ അവർക്ക് അസുഖം തോന്നിയാൽ സ്വയം ഐസോലേഷനിൽ പോകണമെന്നും അടിയന്തര സഹായം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്. ടാൻസാനിയ, ഗിനിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കാനും യാത്ര അത്യാവശ്യമാണെങ്കിൽ മുൻകരുതലുകൾ എടുക്കാനും ഒമാൻ ആരോഗ്യ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഒമാൻ ആരോഗ്യ അധികൃതർ നൽകിയ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് തങ്ങളുടെ യാത്രക്കാരോടും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
യുഎഇയുടെ ആരോഗ്യ അധികൃതരും ഈ സമാനമായ ഐസോലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.