ഷാർജയിലെ എക്സോ സെന്ററിലെ തറയിൽ നിന്ന് കളഞ്ഞ് കിട്ടിയ 150,000 ദിർഹം അടങ്ങിയ വാലറ്റ് തിരികെ നൽകിയ ഒരാളെ ഷാർജ പോലീസ് ആദരിച്ചു.
അബ്ദുൾ അസീസ് ഇബ്രാഹിം മൊമാനി എന്ന ഇറാനിയൻ വ്യക്തിയെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് പോലീസ് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയത്.
മൊമാനി ഒരു വാലറ്റ് തറയിൽ കിടക്കുന്നത് കണ്ട് ഷാർജയിലെ എക്സ്പോ സെന്ററിലെ പോലീസ് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു.