യുഎഇയിലെ 10 വർഷത്തെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റ് ഫീസ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുതുക്കി. ആറ് മാസത്തെ എൻട്രി പെർമിറ്റിന്റെ ഫീസ് 1,250 ദിർഹമായി പരിഷ്കരിച്ചതായി അറബി ദിനപത്രമായ അൽ ഖലീജിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
പുതുക്കിയ 1,250 ദിർഹം ചാർജിൽ ഇഷ്യു ഫീ 1,000 ദിർഹവും, അപേക്ഷാ ഫീസ് 100 ദിർഹവും, സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹവും, ഇലക്ട്രോണിക് സേവനങ്ങൾക്ക് 28 ദിർഹവും , കൂടാതെ ഐസിപിക്ക് 22 ദിർഹവും ഉൾപ്പെട്ടിട്ടുള്ളതാണെന്ന് അതോറിറ്റി അറിയിച്ചു.
എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ, ഗോൾഡൻ വിസ അപേക്ഷകർ പാസ്‌പോർട്ട്, നിറമുള്ള വ്യക്തിഗത ഫോട്ടോ, യോഗ്യത തെളിയിക്കുന്ന തെളിവുകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ സമർപ്പിക്കണം.