യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് ശനിയാഴ്ച നേരിയ മഴ രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഹമീം, ലിവ, മെസൈറ എന്നിവിടങ്ങളിലും അൽ ദഫ്രയിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു. ഖോർഫക്കാനിലെ ഷിസിലും നേരിയ മഴ പെയ്തു. ചില പ്രദേശങ്ങളിൽ ശക്തമായ പൊടികാറ്റും ഉണ്ടായി. മേഘാവൃതമായ അവസ്ഥയെക്കുറിച്ചും ചില പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ചും NCM നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.