ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (Dewa) രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം വീണ്ടും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഏപ്രിൽ 14 വെള്ളിയാഴ്ചയിലേക്ക് മാറ്റി. വിക്ഷേപണം ഏപ്രിൽ 11 ചൊവ്വാഴ്‌ചയാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്, എന്നാൽ വിക്ഷേപണം മാറ്റിവെച്ച് ഏപ്രിൽ 12 ബുധനാഴ്ചത്തേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്തിരുന്നു.
യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് Dewa Sat-2ന്റെ വിക്ഷേപണം നടത്തുന്നത്. ലിത്വാനിയയിലെ നാനോ ഏവിയോണിക്‌സിന്റെ സഹകരണത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് Dewa Sat-2 നാനോ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത്.