അറ്റകുറ്റപ്പണികൾക്ക് വേണ്ടി 2023 ഏപ്രിൽ 17 തിങ്കളാഴ്ച മുതൽ 5 ആഴ്ചത്തേക്ക് ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഗതാഗതം ബദൽ റോഡുകളിലേക്കും ക്രോസിംഗുകളിലേക്കും തിരിച്ചുവിടുന്നതിനുള്ള ഒരു സംയോജിത പദ്ധതിയും അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.
അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവ ബദൽ റോഡുകളായി ഉപയോഗിക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ എത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്നവർക്കായി അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റും ആർടിഎ തുറന്നിടും.