ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്ക് മുന്നോടിയായി അനധികൃതമായി പടക്കങ്ങൾ വിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ലക്ഷ്യമിട്ട് യുഎഇ അധികൃതർ വൻ നടപടി ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി പോലീസിന് വൻതോതിൽ പരാതികൾ ലഭിച്ച ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചത്.
പ്രധാനമായും കുട്ടികളെ ആകർഷിക്കുന്നതിനായി നിരവധി വെബ്സൈറ്റുകളും സോഷ്യൽ മീഡിയകളിലും പടക്കം ‘സമ്മാനം’ ആയി പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി. സാധനങ്ങൾക്ക് മറ്റുള്ളയിടത്തേക്കാൾ കുറഞ്ഞ വിലയും, കൂടെ സൗജന്യമായി ഡെലിവറിയും എന്നിവയാണ് ഇത്തരക്കാരുടെ ഓഫറുകൾ.
യുഎഇ അനുമതികളില്ലാതെ പടക്കങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. ഓൺലൈനിൽ വില്പന നടത്തിയ അനധികൃത കച്ചവടക്കാർ നേരത്തെയും പിടിയിലായിട്ടുണ്ട്. പലരെയും വിവിധ എമിറേറ്റുകളിൽ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.