Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : മഴയ്ക്ക് സാധ്യത

Partly cloudy weather in UAE today - Chance of rain

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും NCM പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ 8.30 വരെയാണ് ജാഗ്രതാ നിർദേശം. ജാഗ്രതാ നിർദേശം നിലവിലിരിക്കെ നീന്തൽ, കടൽ വിനോദങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും NCM പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അബുദാബിയിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം ദുബായിൽ പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!