ഈദ് അൽ ഫിത്തർ മുൻ പ്രവചനത്തേക്കാൾ ഒരു ദിവസം വൈകി ഏപ്രിൽ 22 ശനിയാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു.
ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവചനമെന്നും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഈദിന്റെ കൃത്യമായ തീയതി ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിക്കുകയുള്ളൂവെന്നും ജ്യോതിശാസ്ത്ര സംഘം അറിയിച്ചു. ചന്ദ്രക്കല നിരീക്ഷണ സമിതിയുടെ യോഗം ഏപ്രിൽ 20 നാണ്.