ദുബായ് ദേര ഫ്രിജ് മുറാർ അൽ റാസ് പ്രദേശത്തുള്ള ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട ഗുഡു സാലിയക്കൂണ്ട് (49), ഇമാംകാസിം അബ്ദുൾ ഖാദർ (43) എന്നിവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനമായി നൽകും.
“ഇരുവരും താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത കേട്ടതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്,” തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. കെട്ടിടത്തിൽ തീ പിടിത്തമുണ്ടായപ്പോൾ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവർ മരിച്ചത്.