ഈദ് അൽ ഫിത്തർ 2023 : ദുബായിൽ സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചു

Eid Al Fitr 2023 : Free public parking announced in Dubai

ദുബായിൽ ഈദ് അൽ ഫിത്തർ അവധിക്കാലത്ത് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളൊഴികെ പൊതു പാർക്കിംഗ് സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

വ്യാഴാഴ്ച (റമദാൻ 29) മുതൽ ശവ്വാൽ 3 വരെ സൗജന്യ പൊതു പാർക്കിംഗ് തുടരുമെന്നും ശവ്വാൽ 4 മുതൽ ഫീസ് ബാധകമാകുമെന്നും അതോറിറ്റി അറിയിച്ചു.

ഈദ് ഏപ്രിൽ 21 വെള്ളിയാഴ്ചയാണെങ്കിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ 4 ദിവസത്തെ സൗജന്യ പാർക്കിംഗ് ബാധകമാകും. അല്ലെങ്കിൽ ഈദ് ഏപ്രിൽ 22 ശനിയാഴ്ചയാണെങ്കിൽ വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച്ച വരെ 5 ദിവസത്തെ സൗജന്യ പാർക്കിംഗ് ബാധകമാകും.

ഏപ്രിൽ 20 വ്യാഴാഴ്ച ചേരുന്ന ചന്ദ്രക്കല സമിതിയോഗത്തിലാണ് ഈദ് ഏപ്രിൽ 21 വെള്ളിയാഴ്ചയാണോ, ഏപ്രിൽ 22 ശനിയാഴ്ചയാണോ എന്ന് തീരുമാനിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!