ഖത്തറും യുഎഇയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും എംബസികൾ വീണ്ടും തുറക്കാനൊരുങ്ങുന്നതായും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
“ഇപ്പോൾ, നയതന്ത്രബന്ധങ്ങൾ സജീവമാക്കാനൊരുങ്ങുകയാണ് , അതിൽ എംബസികൾ വീണ്ടും തുറക്കുന്നത് ഉൾപ്പെടുന്നതാണ്, ഇരു രാജ്യങ്ങളും അതിനുള്ള പ്രക്രിയയിലാണ്,” റോയിട്ടേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി യുഎഇ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. എത്രയും വേഗം ബന്ധപ്പെട്ട എംബസികൾ വീണ്ടും തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസും പ്രസ്താവനയിൽ സ്ഥിരീകരിച്ചു.