ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായ് സ്‌കൂളുകൾക്ക് നാളെ ഏപ്രിൽ 20 (റമദാൻ 29) വ്യാഴാഴ്ച മുതൽ ശവ്വാൽ 3 വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
വിദ്യാർത്ഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും ഈദ് മുബാറക് ആശംസിക്കുന്നതായും അതോറിറ്റി ട്വീറ്റിൽ പറഞ്ഞു. സ്‌കൂളുകളുടെ ഔദ്യോഗിക പ്രവൃത്തി സമയം ശവ്വാൽ നാലിന് പുനരാരംഭിക്കും.