Search
Close this search box.

യു.എ.ഇ യിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ; മിതമായ കാറ്റ് വീശാൻ സാധ്യത

ഈദുൽ ഫിത്തർ ദിനമായ ഇന്ന് യു.എ.ഇ യിൽ പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.

രാജ്യത്ത് താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 31 ഡിഗ്രി സെൽഷ്യസിലേക്കും ഉയരുമെന്നും എൻ സി എം അറിയിച്ചു. താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്നും എൻ സി എം വൃത്തങ്ങൾ വ്യക്തമാക്കി.

എന്നിരുന്നാലും, അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 14 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 25 മുതൽ 75 ശതമാനം വരെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!