ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഒമാനിലേയും കേരളത്തിലേയും ഇസ്ലാമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കും എന്ന പ്രതിജ്ഞയോടെയാണ് നോമ്പ് മുപ്പത് പൂർത്തിയാക്കി ഇന്ന് ചെറിയ പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ തയ്യാറെടുക്കുന്നത്.
പുത്തൻ വസ്ത്രമണിഞ്ഞ് ,അത്തറിൻ്റെപരിമളവുമായി വിശ്വാസികൾ ജുമാ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്കായി ഈദ് ആശംസകൾ നേർന്നു. മഹല്ല് പളളികൾക്ക് പുറമെ സംസ്ഥാന വിവിധ ഇടങ്ങളിൽ ഈദ് ഗാഹുകൾ ഉണ്ടാകും. വ്യാഴാഴ്ച മാസപ്പിറവി കാണാഞ്ഞതിനാൽ ഒരു ദിവസം കൂടി വിശ്വാസികളെ കാത്തിരിപ്പിച്ചിട്ടാണ് ഇത്തവണത്തെ പെരുന്നാൾ എത്തിയിരിക്കുന്നത്.