കുട്ടികൾക്കായി ഇപ്പോൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) സ്വന്തമായി പാസ്‌പോർട്ട് നിയന്ത്രണ പാതകളും കൗണ്ടറുകളും ഉണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.
നാല് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കായി നിർമ്മിച്ച പുതിയ പാസ്‌പോർട്ട് നിയന്ത്രണ പ്ലാറ്റ്‌ഫോമുകൾ ചേർത്തതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) പ്രസ്താവനയിൽ പറഞ്ഞു.
#دبي مدينة الجميع..
إقامة دُبيّ تضيف منصات جوازات جديدة للأطفال من سن 4 وحتى 12عاماً في صالة القادمين بمبنى الركاب رقم 3 في مطار دبي الدولي، وتمنحهم فُرصة ختم جوازاتهم بأنفسهم. pic.twitter.com/ejXGUu1rSr— Dubai Media Office (@DXBMediaOffice) April 21, 2023
സ്പേസ്-തീം ഡിസൈനിലുള്ള പുതിയ കൗണ്ടറുകൾ DXB യിലെ ടെർമിനൽ 3 ന്റെ ആഗമന ഹാളിലാണ് ഉള്ളതെന്ന് അതോറിറ്റി പറഞ്ഞു. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ പ്രത്യേകമായി അലങ്കരിച്ചാണ് ഇവിടെ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ ‘സാലിമും സലാമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കാൻ വേണ്ടി ഇവിടെയുണ്ട്. ഇവിടെ കുട്ടികൾക്ക് സ്വന്തം പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്യും.