അബുദാബി ആസ്ഥാനമായുള്ള ആശുപത്രികളുടെ ലോഗോകൾ ഉപയോഗിച്ച് ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകി വ്യാജ തൊഴിൽ കരാറുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ മുന്നറിയിപ്പ് നൽകി.
മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന മില്ലേനിയം, ഫീനിക്സ് ഹോസ്പിറ്റലുകളുടെ ലോഗോകൾ ഉപയോഗിച്ചാണ് വ്യാജ തൊഴിൽ കരാറുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നത്. ആശുപത്രികളുടെ പേരിൽ ഇമെയിലുകൾ വഴി വ്യാജ ജോലി വാഗ്ദാനങ്ങൾ ലഭിച്ചതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഒരേ മാനേജ്‌മെന്റിന് കീഴിലുള്ള ആശുപത്രികളെ പ്രതിനിധീകരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ, ഇത്തരത്തിലുള്ള തട്ടിപ്പുകാർക്കും വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും ഇരയാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
“ഈ തട്ടിപ്പുകാരോ വ്യാജ ഏജന്റുമാരോ ആശുപത്രികളുടെ ലോഗോകൾ ഉപയോഗിക്കുകയും തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനങ്ങളും അപ്പോയിന്റ്മെന്റ് ലെറ്ററുകളും അയച്ചുകൊടുക്കുകയും ചെയ്തു, ഇത് എച്ച്ആർ മാനേജരിൽ നിന്ന് വരുന്നതായി കാണുമ്പോൾ അവർ തെറ്റിദ്ധരിക്കപ്പെടുന്നു. ഡോക്യുമെന്റിന് ഔദ്യോഗികമായതിന് സമാനമായ ഒരു ഇമെയിൽ ഐഡിയും വെബ്‌സൈറ്റും ഉണ്ടായിരിക്കും,” ഡോ.വി.ആർ. മില്ലേനിയം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ പറഞ്ഞു.
കടപ്പാട് : ഖലീജ് ടൈംസ്