Search
Close this search box.

ഈദ് അൽ ഫിത്തർ ആഘോഷം : കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

Dubai Ruler spends quality time with family members during the holidays

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പേരക്കുട്ടികളുടേയും മറ്റ് കുടുംബാംഗങ്ങളുടെ കൂടെ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ ആഘോഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു. ഒഴിവുസമയങ്ങൾ പരമാവധി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കണമെന്ന ഒരു സന്ദേശം നൽകുകയാണ് ഈ ചിത്രങ്ങൾ.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts