Search
Close this search box.

മാതാപിതാക്കളുടെ അശ്രദ്ധ : ഈദ് ദിനത്തിൽ റാസൽഖൈമയിൽ കാറിൽ കുടുങ്ങിയ 3 വയസ്സുകാരിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

Negligence of parents: A 3-year-old girl stuck in a car in Ras Al Khaimah on Eid was rushed to the hospital and rescued.

ഈദിന്റെ ആദ്യ ദിവസം റാസൽഖൈമയിൽ അടച്ചിട്ട കാറിൽ കുടുങ്ങിപോയ 3 വയസ്സുള്ള അറബ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കൾ ഒരു കുടുംബത്തെ ഈദ് ആശംസകൾ അറിയിക്കാൻ വേണ്ടി കുട്ടിയെ വാഹനത്തിൽ ഇരുത്തിപോകുകയായിരുന്നു. കുട്ടിയിരുന്ന കാറിന്റെ എയർകണ്ടീഷണർ പ്രവർത്തിച്ചിരുന്നില്ല, വാഹനത്തിന്റെ വാതിലുകളും ജനലുകളും പൂർണമായും അടഞ്ഞ നിലയിലായിരുന്നു.

ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യം കാറിൽ കണ്ടെത്തിയതിനെത്തുടർന്ന് പെൺകുട്ടിയെ സഖർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സംഘം ഏറെ പരിശ്രമിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ, ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അവയിൽ ചിലത് നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts