യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ സഞ്ചരിക്കുന്നത് ഫോണിലൂടെ ഓഗ്മെന്റഡ് റിയാലിറ്റി വഴി കാണാം

The UAE's Rashid rover can be seen traveling on the moon through augmented reality on the phone

യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ സഞ്ചരിക്കുന്നത് താമസക്കാർക്ക് ഇപ്പോൾ അവരവരുടെ ഫോണിലൂടെ ഓഗ്മെന്റഡ് റിയാലിറ്റി (AR) വഴി കാണാനാകും. റാഷിദ് റോവർ ഏപ്രിൽ 25 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്ന റിയാലിറ്റി അനുഭവം ഉപയോക്താക്കൾക്ക് യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ സഞ്ചരിക്കുന്നത് അവരുടെ വീടുകളിൽ നിന്ന് കാണാൻ അനുവദിക്കുന്നു. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ലഭ്യമാകുന്ന ഇന്ററാക്ടീവ് വിദ്യാഭ്യാസ AR അനുഭവം സൃഷ്‌ടിക്കാൻ ബഹിരാകാശ കേന്ദ്രം അറ്റ്‌ലാന്റിക് പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഒരുക്കിയിരിക്കുന്നത്.

റാഷിദ് റോവറിനൊപ്പം ചന്ദ്രന്റെ ഉപരിതല പര്യവേക്ഷണത്തിൽ ജിജ്ഞാസ ഉണർത്തുകയും എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉൾപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,” “ഈ AR അനുഭവത്തിലൂടെ, ഭാവനയെ പ്രചോദിപ്പിക്കാനും ബഹിരാകാശം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ താൽപ്പര്യം വളർത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു.” രാജ്യത്തിന്റെ ദീർഘകാല ചന്ദ്ര പര്യവേക്ഷണ പരിപാടിക്ക് കീഴിലുള്ള ആദ്യ ദൗത്യമാണിത്. സെന്റർ ഡയറക്ടർ ജനറൽ സലേം അൽ മാരി പറഞ്ഞു.

ഏപ്രിൽ 25 ചൊവ്വാഴ്ച രാത്രി 8.40-ന് ലാൻഡിംഗ് നടത്താൻ ശ്രമിക്കുന്ന ജാപ്പനീസ് ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിലാണ് റോവർ സഞ്ചരിക്കുന്നത്. ഇത് വിജയിച്ചാൽ, ചന്ദ്രന്റെ ഭൂമിശാസ്ത്രം, മണ്ണ്, പൊടി എന്നിവയെക്കുറിച്ച് പഠിക്കാനും ആയിരക്കണക്കിന് ചിത്രങ്ങൾ എടുക്കാനും റോവർ രണ്ടാഴ്ചയോളം ചെലവഴിക്കും.

AR എക്സ്പീരിയൻസ് http://rover.atlanticproductions.tv ഓൺലൈനിൽ ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. വീഡിയോ ആരംഭിക്കുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തിന്റെ ഒരു ആനിമേഷൻ സ്ക്രീനിൽ ദൃശ്യമാകും. റാഷിദ് റോവർ പിന്നീട് ഒരു പോർട്ടലിൽ നിന്ന് പ്രത്യക്ഷപ്പെടുകയും ചന്ദ്രോപരിതലത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!